ഞങ്ങളേക്കുറിച്ച്

ജൈവ ഉത്പന്നങ്ങളുടെ വില്പന സുഗമമാക്കുന്നു

ജൈവ കൃഷി ലോക വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേന്ദ്ര കൃഷി മന്ത്രാലയവും(എം.ഓ.എ ) ,കൃഷിവകുപ്പും(ഡി .എ.സി ) , (എം .എസ് .ടി .സി) യും ചേർന്ന് മുൻകൈ എടുത്തു നടത്തുന്ന ഒരു അതുല്യമായ സംരംഭമാണ്"ജൈവിക്ഖേത്തി".ഇത്ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ കർഷകരെ സഹായിക്കുന്നതിനും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുo അതിന്റെ ഗുണഫലം കർഷകരിൽ നേരിട്ട് എത്തിക്കുന്നതിനുമായി തുടങ്ങിയിട്ടുള്ള ഒറ്റ പരിഹാര സംരംഭമാണ് .

1

2

ജൈവിക് ഖേത്തി "എന്നത് ഒരു ഇ -വാണിജ്യ പോർട്ടലും അതോടൊപ്പം അറിവ് നല്കുന്നതമായ ഒരു സംരംഭമാണ്. ജൈവ കൃഷി പ്രോത്സാഹനത്തിനായി അറിവിന്റെ ശേഖരമായ വിവിധ പഠന റിപോർട്ടുകൾ ,കർഷകരുടെ വിജയ ഗാഥകൾ, ഏറ്റവും ഉത്തമ കൃഷി മുറകൾ ,വീഡിയോകൾ, ജൈവ കൃഷിയുമായി ബനധപ്പെട്ട മറ്റു വിവരങ്ങൾ എന്നിവ ഇതിൽ ലഭ്യമാണ്. ഇതിന്റെ ഇ-വാണിജ്യ വിഭാഗം ജൈവ ഉത്പന്നങ്ങളായ ധാന്യങ്ങൾ ,പയറുവർഗ്ഗങ്ങൾ ,പച്ചക്കറി, പഴം എന്നിവയുടെ ഒരു കലവറ തന്നെയാണ്.

ഉപഭോക്താവിന് ജൈവ ഉത്പന്നങ്ങൾ കുറഞ്ഞ വിലക്ക് അവരുടെ വീട്ടുപടിക്കൽ തന്നെ ലഭ്യമാക്കാൻ കഴിയുന്നു. ജൈവ കർഷകർ രാപകലില്ലാതെ അധ്വാനിച്ചു ഉല്പാദിപ്പിക്കുന്ന ജൈവ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിപണിയിൽ ഉള്ളതിനേക്കാളും കുറഞ്ഞ വിലക്ക് കൃഷിയിടത്തുനിന്നു നേരിട്ട് വാങ്ങുന്നതിനോ അല്ലെങ്കിൽ അവരുടെ വീട്ടുപടിക്കൽ ലഭ്യമാക്കുന്നതിനോ ഇത് സഹായിക്കുന്നു.

3

4

ഈ സംരംഭം ഇതിന്റെ വിവിധ തല്പര കക്ഷികളായ കർഷകരുടെ റീജിയണൽ കൗൺസിലുകൾ പ്രാദേശിക ഗ്രൂപ്പുകൾ, വ്യക്തിഗത കർഷകർ, ഉപഭോക്താക്കൾ , ഉല്പാദന ഉപാധി വിൽപനക്കാർ, സർക്കാർ അജൻസികൾ എന്നിവരെ തമ്മിൽ ബന്ധിപ്പിച്ചു മൊത്തമായ വികസനത്തിനും ജൈവ കൃഷിയുടെ പ്രോത്സാഹനവും നൽകുന്നു.

ഈ പോർട്ടൽ സംരംഭം വഴി കർഷകർക്ക് നല്ല വില അവരുടെ ഉളപ്പന്നങ്ങൾക്കു ലഭിയമാക്കുന്നതിനായി വിവിധ വിലനിർണയ സംവിധാനങ്ങളായ ഫോർവേഡ് ഓക്ഷൻ ,പ്രൈസ് ക്വാണ്ടിറ്റി ബിഡിങ്,ബുക്ക് ബിൽഡിംഗ് & റിവേഴ്സ് ഓക്ഷൻ മുഖേന സാധ്യമാക്കുന്നു.

5

ഞങ്ങളുടെ സൗകര്യങ്ങൾ
വാങ്ങുന്നയാൾ രജിസ്ട്രേഷൻ

ഒരു നല്ല ഉപഭോക്താവിന് രെജിസ്ട്രേഷൻ നടത്താതെ തന്നെ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാം, എന്നിരുന്നാലും അത് വാങ്ങാൻ ഉള്ള നടപടി പൂർത്തീകരിക്കുന്നതിന് രെജിസ്ട്രഷൻ / സൈറ്റ് ലോഗിൻ ആവശ്യമാണ്.

വില്പനക്കാർക്കുള്ള രെജിസ്ട്രേഷൻ

ഒരു കര്ഷകനോ/ കര്ഷകയ്ക്കോ വ്യക്തിഗതമായി ഇതിൽ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.രജിസ്റ്റർ ചെയ്തതിനു ശേഷം അവരുടെ ഉത്പന്നത്തെപ്പറ്റിയുള്ള വിവരണങ്ങൾ ,വില ,അളവ്,എങ്ങനെ ഇത് വാങ്ങുന്നയാൾക്കു എത്തിച്ചു നൽകും, വില എങ്ങനെ ഉപഭോക്താവിൽ നിന്നും ഈടാക്കും എന്നിവ ഇ-സാർ (e-bazar)എന്ന സ്ഥാനത്തു രേഖപ്പെടുത്താവുന്നതാണ്.

ലോക്കൽ ഗ്രൂപ്പ് രെജിസ്ട്രേഷൻ

കർഷക ഗ്രൂപ്പിന് അവരുടെ ഗ്രൂപ്പിനെ മൊത്തമായും രജിസ്റ്റർ ചെയ്യാവുന്നതാണ്.ഗ്രൂപ്പ് ലീഡർ ഗ്രൂപ്പ് രെജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.രജിസ്റ്റർ ച്യ്തതിനു ശേഷം ഗ്രൂപ്പ് ലീഡർ അവരുടെ ഉത്പന്നങ്ങൾ ഗ്രൂപ്പിന്റെ പേരിലോ / മറ്റു കർഷകരുടെ പേരിലോ അപ്ലോഡ് ചെയ്യാവുന്നതാണ്.

ഉല്പാദന ഉപാധി വിതരണക്കാരുടെ രെജിസ്ട്രേഷൻ

ഉല്പാദന ഉപാധി വിതരണക്കാരുടെ രെജിസ്ട്രേഷൻ

ലേലം

ഇ-ബസാറിൽനിന്നും വാങ്ങുന്നതിനു പുറമെ ലേലത്തിൽക്കൂടെയും ഉപഭോക്താക്കൾക്ക് വിതരണക്കാർ ലേലത്തിനായി പ്രദര്ശിപ്പിച്ചിട്ടുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതാണ്.

ഉപഭോക്തൃ സഹായി

ഉപഭോക്താവിന് സഹായിക്കുന്നതിനായി ഉത്പന്നങ്ങളുടെ വിവിധ വിവരങ്ങൾ ഇതോടൊപ്പം ഞങ്ങൾ നൽകുന്നു.[ഉദാ : ഉല്പന്നത്തിന്റെ തരം, ഇനം ,വില, സംസ്ഥാനം, ജില്ലാ, സാക്ഷ്യപത്രം, ഉത്പന്നം എത്തിച്ചു നൽകുന്ന മാർഗം, ലഭ്യത ] എന്നി വിവരങ്ങൾ ഇതോടൊപ്പം നൽകുന്നു.